എന്റെ മകൻ സേവ്യർ അവൻ ചെറുതായിരിക്കുമ്പോൾ എനിക്ക് കൃത്രിമ പൂക്കൾ…
ആന്തരിക സൗഖ്യം തേടുക
അമേരിക്കൻ സംസ്ഥാനമായ മിഷിഗണിൽ നിന്നുള്ള, എപ്പോഴും തിരക്കുള്ള ആളാണ് കാർസൺ. വേട്ടയാടുകയും മീൻ പിടിക്കുകയും ഗ്രാമീണ പാതകളിൽ ബൈക്കോടിക്കുകയും സ്‌കേറ്റ്‌ബോർഡിൽ സഞ്ചരിക്കുകയും ചെയ്തുകൊണ്ട് എപ്പോഴും പുറത്തുകറങ്ങാൻ അയാൾ ഇഷ്ടപ്പെട്ടു. എന്നാൽ ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ പെട്ട അയാളുടെ ശരീരം നെഞ്ചിനു താഴേക്ക് തളർന്നു. താമസിയാതെ വിഷാദത്തിൽ മുങ്ങിയ അയാൾക്ക് ഭാവിയൊന്നും കാണാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അയാളുടെ ചില കൂട്ടുകാർ വീണ്ടും വേട്ടയാടാൻ പ്രേരിപ്പിച്ചു. ചുറ്റുപാടുമുള്ള സൗന്ദര്യം ആസ്വദിച്ചപ്പോൾ തന്റെ വേദനകൾ അയാൾ മറന്നു. ഈ അനുഭവം അയാൾക്ക് ആന്തരിക സൗഖ്യം നൽകുകയും അവന്റെ ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം നൽകുകയും ചെയ്തു-ഹണ്ട് 2 ഹീൽ എന്ന ലാഭേച്ഛയില്ലാത്ത സംഘടനയിലൂടെ തന്നെപ്പോലുള്ള മറ്റുള്ളവർക്ക് ഇതേ അനുഭവം നൽകുന്നതിന് അയാൾ ജീവിതം ഉഴുഞ്ഞുവെച്ചു. തന്റെ അപകടം 'പ്രച്ഛന്നവേഷത്തിലെത്തിയ ഒരു അനുഗ്രഹമായിരുന്നു. . . . ഇപ്പോൾ എനിക്ക് തിരികെ നൽകാൻ കഴിയും, അത് ഞാൻ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ചു. ഞാൻ സന്തോഷത്തിലാണ്' അയാൾ പറയുന്നു. കഠിനമായ ചലന വൈകല്യമുള്ളവർക്കും അവരെ പരിചരിക്കുന്നവർക്കും സൗഖ്യം കണ്ടെത്തുന്നതിന് ഒരു സ്ഥലം നൽകുന്നതിൽ അദ്ദേഹം ആവേശഭരിതനാണ്.
തകർന്നവർക്കു സൗഖ്യം നൽകുന്നവന്റെ വരവിനെക്കുറിച്ച് യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു (യെശ. 61). അവൻ 'ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും'' അറിയിക്കുകയും ചെയ്യും (വാ. 1-2). യേശു തന്റെ ജന്മനാട്ടിലെ സിനഗോഗിൽ ഈ തിരുവെഴുത്ത് വായിച്ചതിനുശേഷം പറഞ്ഞു, 'ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു' (ലൂക്കൊ. 4:21). യേശു വന്നത് നമ്മെ രക്ഷിക്കാനും നമ്മെ സുഖപ്പെടുത്താനുമാണ്.
നിങ്ങൾക്ക് ആന്തരിക സൗഖ്യം ആവശ്യമുണ്ടോ? യേശുവിലേക്ക് തിരിയുക, അവൻ നിങ്ങൾക്ക് 'വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാട' നൽകും (യെശയ്യാവ് 61:3).
നന്ദിയുള്ള ഹൃദയങ്ങൾ
ഹാൻസിൽ പാർച്ച്‌മെന്റ് ഒരു പ്രതിസന്ധിയിലായി. ടോക്യോ ഒളിമ്പിക്‌സിലെ സെമിഫൈനലിനായി തെറ്റായ സ്ഥലത്താണ് അദ്ദേഹം ബലിറങ്ങിയത്. കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്തുമെന്ന പ്രതീക്ഷയില്ലാതെ അദ്ദേഹം കുടുങ്ങി. എന്നാൽ നന്ദിയോടെ പറയട്ടെ, ഗെയിമുകളിൽ സഹായിക്കുന്ന സന്നദ്ധപ്രവർത്തകയായ ട്രിജന സ്റ്റോജ്‌കോവിച്ച് അദ്ദേഹത്തെ കണ്ടു. അവൾ അദ്ദേഹത്തിന് ടാക്‌സിയിൽ പോകാൻ കുറച്ച് പണം കൊടുത്തു. അങ്ങനെ ഹാൻസിൽ കൃത്യസമയത്ത് സെമിഫൈനലിലെത്തി, ഒടുവിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ സ്വന്തമാക്കി. പിന്നീട്, സ്റ്റോജ്‌കോവിച്ചിനെ കണ്ടെത്താനായി അദ്ദേഹം തിരികെ പോയി, അവളുടെ ദയയ്ക്ക് നന്ദി പറഞ്ഞു.
ലൂക്കൊസ് 17-ൽ, തന്നെ സൗഖ്യമാക്കിയതിന് നന്ദി പറയാൻ യേശുവിന്റെ അടുക്കൽ മടങ്ങിവന്ന ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പറ്റി നാം വായിക്കുന്നു (വാ. 15-16). യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ, അവിടെ പത്തു കുഷ്ഠരോഗികളെ കണ്ടുമുട്ടി. അവരെല്ലാം യേശുവിനോട് സൗഖ്യത്തിനായി അപേക്ഷിച്ചു, എല്ലാവരും അവന്റെ കൃപയും ശക്തിയും അനുഭവിച്ചു. സുഖം പ്രാപിച്ചതിൽ പത്തുപേർ സന്തോഷിച്ചു, എന്നാൽ ഒരാൾ മാത്രം മടങ്ങിവന്നു നന്ദി അറിയിച്ചു. അവൻ ''ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു'' (വാ. 15-16).
ഓരോ ദിവസവും നാം പലവിധത്തിൽ ദൈവാനുഗ്രഹം അനുഭവിക്കുന്നു. ദീർഘനാളത്തെ കഷ്ടപ്പാടുകൾക്കുശേഷം പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്നതോ അപരിചിതരിൽ നിന്ന് സമയോചിതമായ സഹായം സ്വീകരിക്കുന്നതോ പോലെ അത് നാടകീയമായിരിക്കാം. ചിലപ്പോൾ, ഒരു ബാഹ്യജോലി പൂർത്തിയാക്കാൻ നല്ല കാലാവസ്ഥ പോലെയുള്ള സാധാരണ രീതികളിലും അവന്റെ അനുഗ്രഹങ്ങൾ വരാം. ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പോലെ, നമ്മോടുള്ള ദയയ്ക്ക് ദൈവത്തിന് നന്ദി പറയാൻ നമുക്ക് ഓർക്കാം.
കൃപയും മാറ്റവും
കുറ്റകൃത്യം ഞെട്ടിക്കുന്നതായിരുന്നു, അത് ചെയ്തയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, ഏകാന്തതടവിൽവെച്ച് ആ മനുഷ്യനിൽ മാനസികവും ആത്മീയവുമായ രോഗശാന്തിയുടെ ഒരു പ്രക്രിയ ആരംഭിച്ചു. അത് മാനസാന്തരത്തിലേക്കും യേശുവുമായുള്ള പുനഃസ്ഥാപിതമായ ബന്ധത്തിലേക്കും നയിച്ചു. ഈ ദിവസങ്ങളിൽ മറ്റ് തടവുകാരുമായി പരിമിതമായ ആശയവിനിമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ദൈവകൃപയാൽ, അവന്റെ സാക്ഷ്യത്താൽ ചില സഹതടവുകാർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും അവനിൽ പാപമോചനം കണ്ടെത്തുകയും ചെയ്തു.
മോശെ, ഇപ്പോൾ വലിയ വിശ്വാസവീരനായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യം ചെയ്തവനായിരുന്നു. 'തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു' (പുറപ്പാട് 2:11-12). ഈ പാപം ചെയ്തിട്ടും, ദൈവം തന്റെ കൃപയാൽ തന്റെ അപൂർണ ദാസനെ ഉപേക്ഷിച്ചില്ല. പിന്നീട്, തന്റെ ജനത്തെ അവരുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ അവൻ മോശയെ തിരഞ്ഞെടുത്തു (3:10). റോമർ 5:14-ൽ നാം വായിക്കുന്നു, 'ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.' എന്നാൽ പിൻവരുന്ന വാക്യങ്ങളിൽ പൗലൊസ് പ്രസ്താവിക്കുന്നത് നമ്മുടെ മുൻകാല പാപങ്ങൾ പരിഗണിക്കാതെ തന്നെ, നമുക്കു മാറ്റം വരുത്തുവാനും അവനുമായി നിരപ്പുപ്രാപിക്കുവാനും 'ദൈവകൃപ' നമ്മെ സഹായിക്കുന്നു (വാ. 15-16).
നാം ചെയ്ത കാര്യങ്ങൾ ദൈവത്തിന്റെ ക്ഷമയെ അറിയുന്നതിനും അവന്റെ മഹത്വത്തിനായി ഉപയോഗിക്കപ്പെടുന്നതിനും നമ്മെ അയോഗ്യരാക്കുന്നു എന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ അവന്റെ കൃപ നിമിത്തം, യേശുവിൽ നാം രൂപാന്തരപ്പെടുകയും മറ്റുള്ളവരെ നിത്യതയിലേക്ക് നയിക്കുന്നതിനു സഹായിക്കുകയും ചെയ്യുവാൻ തക്കവണ്ണം നമ്മെ സ്വതന്ത്രരാക്കുന്നു.
വാടാത്ത പൂക്കൾ
വാടാത്ത പൂക്കൾ
സിംഹങ്ങൾക്കൊപ്പം വസിക്കുന്നു
സിംഹങ്ങൾക്കൊപ്പം വസിക്കുന്നു
ചിക്കാഗോയിലെ ഒരു മ്യൂസിയത്തിൽ, 'ബാബിലോണിയൻ സ്ട്രൈഡിംഗ്…